ന്യൂഡല്‍ഹി: അന്തരിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ മുന്‍ യു.എസ് വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പരാമര്‍ശത്തിനെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സുഷമാ സ്വരാജിനെ ഗൗരവമര്‍ഹിക്കുന്ന രാഷ്ട്രീയക്കാരിയായി താനൊരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു പോംപിയോയുടെ പരാമര്‍ശം. എന്നാല്‍ അന്തസ്സില്ലാത്ത വാക്കുകളാണ് സുഷമയെ വിശേഷിപ്പിക്കാന്‍ പോംപിയോ ഉപയോഗിച്ചിരിക്കുന്നതെന്ന് ജയ്ശങ്കര്‍ വ്യക്തമാക്കി. പോംപിയോ രചിച്ച തന്റെ പുസ്തകത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

To advertise here,

സുഷമാ സ്വരാജുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഞാന്‍ എപ്പോഴും അവരെ ബഹുമാനത്തോടെ കാണുന്നു. ജയ്ശങ്കര്‍ വ്യക്തമാക്കി. സുഷമയെ വിലയിരുത്താനായി അദ്ദേഹം ഉപയോഗിച്ച വാക്കുകളെ അപലപിക്കുന്നതായും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിദേശനയം രൂപീകരിക്കുന്നവരില്‍ സുഷമാ ഗൗരം അര്‍ഹിക്കുന്നില്ലായിരുന്നു. തുടര്‍ന്ന് താന്‍ മോദിയുടെ വിശ്വസ്തനായ അജിത് ഡോവലുമായാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും പോംപിയോ തന്റെ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ നിലവിലെ വിദേശകാര്യമന്ത്രി ജയ്ശങ്കറുമായി ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സൗഹൃദത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ഉള്‍പ്പെടെ ഏഴുഭാഷകള്‍ ജയ്ശങ്കര്‍ സംസാരിക്കും. ഒരുകണക്കിന് തന്നേക്കാള്‍ മികച്ചയാളാണ് അദ്ദേഹമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.