ന്യൂഡല്‍ഹി: കാര്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മാറിയ സാഹചര്യത്തില്‍ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാഹുല്‍ മെഹ്റയോട് ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
'ദയവായി നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നത് ? യഥാര്‍ത്ഥത്തില്‍ അത് അസംബന്ധമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങള്‍ മാസ്ക് ധരിക്കേണ്ടതുണ്ടോ?' - കോടതി ചോദിച്ചു. കോവിഡിന്റെ മാറിയ സാഹചര്യത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ മറ്റുനിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് മുമ്പില്‍ ശരിവെച്ച ഉത്തരവിനെതിരെ അപ്പീല്‍ വന്നിരുന്നെങ്കില്‍ ഇത് പൊളിച്ചെഴുതുമായിരുന്നുവെന്നും കോടതി സൂചിപ്പിച്ചു.
Published: 02 Feb 2022, 10:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented