കഠുവ: ജമ്മു കശ്മീരിലെ കഠുവയില്‍ ഇന്ത്യന്‍ സൈന്യത്തിന്റൈ വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഠുവ ജില്ലയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം. 

To advertise here,

പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ 9 കോര്‍പ്‌സിന്റെ കീഴിലാണ് ഈ പ്രദേശം.