അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽ.എ.സി) ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷം നടക്കുന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജൂലായ് മുതൽ ഇവിടെ വിവിധയിടങ്ങളിൽ സൈനിക ഏറ്റുമുട്ടൽ നടക്കുന്നതായി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) ഡയറക്ടർ ജനറൽ ശത്രുജിത് കപൂർ ആണ് വ്യക്തമാക്കിയത്. കിഴക്കൻ അതിർത്തിയിലെ സംഘർഷാ വസ്ഥയെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക സ്ഥിരീകരണമാണിത്. ഈ സാഹചര്യത്തിലാണ് സെെന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ഈ പ്രചാരണത്തിൻ്റെ സത്യാവസ്ഥ അന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടു. അന്വേഷത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. 2022-ൽ എൻഡിടിവി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇതേ വീഡിയോ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുണ്ടായ പഴയ ഏറ്റുമുട്ടലിന്റെ വീഡിയോ പുറത്തുവന്നതിനെക്കുറിച്ചാണ് റിപ്പോർട്ട്. ഇന്ത്യൻ പോസ്റ്റ് പിടിച്ചെടുക്കാനുള്ള ചൈനീസ് ശ്രമങ്ങളെ സൈനികർ ശക്തമായി പ്രതിരോധിക്കുന്നതാണ് വീഡിയോയിലുള്ളത്. 2021-ൽ അരുണാചൽ പ്രദേശിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിന്റെ വീഡിയോ എന്നാണ് വാർത്തക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. പ്രചരിക്കുന്ന വീഡിയോ ഇപ്പോഴെത്തേതല്ലെന്ന് ഇതിൽനിന്നു വ്യക്തമാണ്. റിപ്പോർട്ട് പ്രകാരം വൈറൽ വീഡിയോ 2021 മുതൽ ഇൻ്റർനെറ്റിൽ ലഭ്യമാണ്.
തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റ് പല മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. സി എൻ എൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ അനുസരിച്ച്, 2021 സെപ്റ്റംബർ 28-ന് അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) ചിത്രീകരിച്ചതാണ് ഈ വീഡിയോ.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ 2021 മുതൽ ഇൻ്റർനെറ്റിൽ ലഭ്യമാണ്.
Content Highlights: Viral video claiming current India-China clashes in Arunachal Pradesh is fake., The footage actually dates back to September 2021 from the Line of Actual Control (LAC)., ITBP Director General confirmed ongoing tensions, but the viral video is old and misleading.
Published: 27 Oct 2026, 04:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented