
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കോവിഡ്-19 റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച 26 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ 172 സജീവ കേസുകളാണ് നിലവിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കേരളത്തിൽ ഇന്ന് 10 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 79 സജീവ കേസുകളാണ് ഇപ്പോൾ കേരളത്തിലുള്ളത്.
കോവിഡിന്റെ ഏത് വകഭേദമാണ് ഇന്ത്യയിലെ പുതിയ രോഗികളിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എറിസ് (EG.5.1) എന്ന വകഭേദമാണ് ഇന്ത്യയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത്.
ഇന്ത്യയില്‍ ഇതുവരെ നാലര കോടിയിലേറെ പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4.44 കോടി പേര്‍ രോഗമുക്തരായി. 98.81 ശതമാനമാണ് ദേശീയതലത്തില്‍ രോഗമുക്തി നിരക്ക്. ഇന്ത്യയില്‍ ഇതുവരെ 5.33 ലക്ഷം പേര്‍ കോവിഡ്-19 ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ ഇതുവരെ നല്‍കിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓസ്ട്രേലിയയിലും കോവിഡ് കേസുകൾ ഉയരുന്നതായാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഓസ്‌ട്രേലിയയിലെ ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. വെസ്റ്റ് ഓസ്‌ട്രേലിയ സംസ്ഥാനമാണ് ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.
കോവിഡിനെ പ്രതിരോധിക്കാം
- ആൾക്കൂട്ടമുള്ള ഇടങ്ങളിലും അടഞ്ഞുകിടക്കുന്ന ഇടങ്ങളിലും മാസ്ക് ധരിക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർചീഫ് കൊണ്ടോ മറ്റോ മൂക്കും വായും മറയ്ക്കുക.
- പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക.
- ഇടയ്ക്കിടെ കൈകൾ കഴുകുക.
- പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും ആൾക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും ഒഴിവാക്കുക.
- ആശുപത്രി പരിസരങ്ങളിൽ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മറ്റ് ആരോഗ്യപ്രവർത്തകരും രോഗികളും മാസ്ക് ധരിക്കുക.
- കോവിഡ് ടെസ്റ്റുകളിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക, ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായി പരിശോധിക്കുക.
- ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ അടുത്തിടപഴകിയുള്ള സമ്പർക്കം കുറയ്ക്കുക.
Content Highlights: India records 26 fresh COVID-19 cases active caseload at 172.
Published: 17 Nov 2023, 07:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented