
ന്യൂഡൽഹി: ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാറിന് (ഫ്രീ ട്രേഡ് എഗ്രിമെന്റ്-എഫ്ടിഎ) അന്തിമരൂപമായി. അഞ്ചുകൊല്ലംകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അഞ്ഞൂറുകോടി യുഎസ് ഡോളറിലെത്തിക്കാനുള്ള സമഗ്ര സാമ്പത്തിക ചട്ടക്കൂടാണ് കരാർ മുന്നോട്ടുവെക്കുന്നത്.
ഒക്ടോബർ 20-ാം തീയതി മുതൽ എഫ്ടിഎ നിലവിൽ വരുമെന്ന് വാണിജ്യ-വ്യവസായ വകുപ്പുമന്ത്രി പീയുഷ് ഗോയൽ, എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കും വിജയം. വിജയദശമി ദിനമായ 2026 ഒക്ടോബർ 20-ന് ഇന്ത്യ-ന്യൂസീലൻഡ് എഫ്ടിഎ നിലവിൽ വരുന്നു, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഇന്ത്യ-ന്യൂസീലൻഡ് ഉഭയകക്ഷിവ്യാപാരത്തിൽ നിർണായക ചുവടുവെപ്പാകുന്ന കരാർ ഏപ്രിൽ മാസത്തിലാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്. ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം 240 കോടി ഡോളറിൽനിന്ന് അഞ്ചുകൊല്ലംകൊണ്ട് അഞ്ഞൂറുകോടി ഡോളറായി ഉയർത്താനുള്ള ചട്ടക്കൂട്ട് ഈ കരാർ മുന്നോട്ടുവെക്കുന്നു.
ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്ക് 100 ശതമാനം നികുതിയിളവ് ലഭിക്കും. ഇന്ത്യൻ കർഷകരെയും തദ്ദേശീയ വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി വെണ്ണ, പാൽക്കട്ടി, ഉള്ളി, ചില പ്രത്യേക ലോഹങ്ങൾ തുടങ്ങിയവയെ നികുതിളവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ വരുന്ന എഫ്ടിഎ പ്രകാരം, 15 വർഷത്തിനകം ഇന്ത്യയിലേക്ക് 2000 കോടി ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാൻ ന്യൂസീലൻഡ് പ്രതിജ്ഞാബദ്ധമാണ്. വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പ്രതിവർഷം അയ്യായിരം താത്കാലിക തൊഴിൽ വിസ ന്യൂസീലൻഡ് അനുവദിക്കും. ന്യൂസീലൻഡിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് STEM മേഖലയിലുള്ളവർക്ക് പഠനശേഷമുള്ള വർക്ക് വിസ കാലാവധി 3-4 വർഷമായി നീട്ടിനൽകും
Content Highlights: The India-New Zealand Free Trade Agreement (FTA) aims to increase bilateral trade from $2.4 billion to $5 billion over five years, with the agreement officially signed in April and set to take effect on October 20, 2026.
Published: 21 Sept 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented