ന്യൂഡൽഹി: അതിർത്തിയിൽ ഭീകരർക്കു വേണ്ടി നേപ്പാളും ഇന്ത്യയും സംയുക്തമായി തിരച്ചിൽ നടത്തിയതായി റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഇന്ത്യ - നേപ്പാൾ അന്താരാഷ്ട്ര അതിർത്തിയിൽ നേപ്പാൾ സായുധ സേനയും ഇന്ത്യൻസേനയും (എസ്എസ്ബി) വെള്ളിയാഴ്ച സംയുക്ത പട്രോളിങ് നടത്തിയതായി ഇന്ത്യ ടുഡേ ആണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും നേപ്പാളും 1700 കിലോമീറ്ററോളം അതിർത്തിയാണ് പങ്കിടുന്നത്. ഇവിടങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും വനത്തിലുമായിട്ടായിരുന്നു പരിശോധന.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ നേപ്പാൾ സൈന്യം തങ്ങൾക്കൊപ്പമാണെന്ന് എസ്എസ്ബി കമാൻഡർ ഗംഗാ സിങ് പറഞ്ഞു. വളരെ അടുത്ത ബന്ധമാണ് നേപ്പാൾ സൈന്യവുമായി പുലർത്തുന്നത്. ഇരു രാജ്യങ്ങളുടേയും ഏകോപന യോഗങ്ങൾ എല്ലാ മാസത്തിലും നടക്കുന്നുണ്ട്. അവർക്ക് ലഭിക്കുന്ന രഹസ്യവിവരങ്ങൾ തങ്ങളുമായി പങ്കിടാറുണ്ട്. സംശയിക്കപ്പെടുന്നവരെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ തങ്ങളും ഇത്തരത്തിൽ രഹസ്യവിവരങ്ങൾ പങ്കുവെക്കാറുണ്ടെന്നും എസ്എസ്ബി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
Content Highlights: India & Nepal Conduct Joint Anti-Terror Operation Along Border
Published: 24 May 2025, 12:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented