
ന്യൂഡൽഹി: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ത്യയിലെ ഇറാൻ എംബസി സന്ദർശിക്കുകയും അവിടെയുള്ള അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഖമനേയിയോടുള്ള ആദരവും ദുഃഖവും അറിയിക്കുകയും ചെയ്തു.
ഇറാന്‍റെ യുദ്ധക്കപ്പൽ തകർത്തതുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതികരിക്കാത്തതിൽ രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നേരിട്ടെത്തി അനുശോചനം അറിയിച്ചത്.
രാജ്യത്തിന് സുസ്ഥിരമായ ഒരു നേതൃത്വം ആവശ്യമായ സമയത്ത്, പ്രധാനമന്ത്രി ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം പണയപ്പെടുത്തിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ പോലും മോദി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാരിന്റെ ഈ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞിരുന്നു.
Content Highlights: Indian Foreign Secretary Vikram Misri signs the condolence book for Iran's Supreme Leader Ayatollah Ali Khamenei, reportedly killed in a strike.
Published: 05 Mar 2026, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented