മുംബൈ: പ്രതിപക്ഷകക്ഷികളുടെ സഖ്യമായ 'ഇന്ത്യ' മുന്നണി 14 അംഗ ഏകോപനസമിതിക്ക് പുറമേ മറ്റ് ആറു കമ്മിറ്റികള്‍ കൂടി പ്രഖ്യാപിച്ചു. പ്രചാരണസമിതി, സോഷ്യല്‍ മീഡിയ വര്‍ക്കിങ് കമ്മിറ്റി, മീഡിയ വര്‍ക്കിങ് കമ്മിറ്റി, റിസേര്‍ച്ച് വര്‍ക്കിങ് കമ്മിറ്റി എന്നിവയാണ് പ്രഖ്യാപിച്ചത്. മുംബൈയില്‍നടന്ന സഖ്യത്തിന്റെ യോഗത്തിനുശേഷം പ്രഖ്യാപിച്ച സമിതികളില്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
14 അംഗ ഏകോപനസമിതിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉണ്ടാവുമെന്ന് നേരത്തെ വ്യക്തമായിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇത് സ്ഥിരീകരിച്ചു. ഏകോപനസമിതിയിലെ സി.പി.എം. പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും.
19 അംഗം പ്രചാരണ കമ്മിറ്റിയില്‍ എന്‍.സി.പി. നേതാവ് പി.സി. ചാക്കോ, സി.പി.ഐ. നേതാവ് ബിനോയ് വിശ്വം, ആര്.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍, കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണി എന്നിവര്‍ അംഗങ്ങളാണ്. ഇവരെക്കൂടാതെ മുസ്ലിം ലീഗ് പ്രതിനിധിയായി കെ.എം. ഖാദര്‍ മൊയ്തീനും സി.പി.എം. പ്രതിനിധിയായി അരുണ്‍ കുമാറും സമിതിയിലുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. ഗുര്‍ദീപ് സിങ് സപ്പല്‍ (കോണ്‍ഗ്രസ്), സഞ്ജയ് ഝാ (ജെ.ഡി.യു.), അനില്‍ദേശായി (ശിവസേന), ചംപായി സോറന് (ജെ.എം.എം.), കിരണ്‍മോയ് നന്ദ (എസ്.പി.), സഞ്ജയ് സിങ് (എ.എ.പി.), ജസ്റ്റിസ്. ഹസ്നൈന് മസൂദി (നാഷണല്‍ കോണ്‍ഫറന്‍സ്), ഷാഹിദ് സിദ്ദിഖി (ആര്.എല്‍.ഡി.), രവി റായ് (സി.പി.ഐ.എം.എല്‍.), തിരുമണവാളന്‍ (വി.സി.കെ.) എന്നിവരാണ് മറ്റംഗങ്ങള്‍.
സാമൂഹിക മാധ്യമ വര്‍ക്കിങ് ഗ്രൂപ്പില്‍ 12 അംഗങ്ങളാണുള്ളത്. സുപ്രിയ ശ്രീനേത് (കോണ്‍ഗ്രസ്), സുമിത് ശര്‍മ (ആര്.ജെ.ഡി.), ആശിഷ് യാദവ് (എസ്.പി.), രാജീവ് നിഗം (എസ്.പി.), രാഘവ് ഛദ്ദ (എ.എ.പി.), അവിന്ദാനി (ജെ.എം.എം.), ഇല്‍തിജ മെഹബൂബ് (പി.ഡി.പി.), പ്രഞ്ചല്‍ (സി.പി.എം.), ബാലചന്ദ്ര കാംഗോ (സി.പി.ഐ.), ഇഫ്ര ജാന്‍ (നാഷണല്‍ കോണ്‍ഫറന്‍സ്), വി. അരുണ്‍കുമാര്‍ (സി.പി.ഐ.എം.എല്‍.) എന്നിവരാണ് അംഗങ്ങള്‍. തൃണമൂല്‍ പ്രതിനിധിയെ പിന്നീട് തീരുമാനിക്കും.
19 അംഗ മാധ്യമ വര്‍ക്കിങ് ഗ്രൂപ്പിലും തൃണമൂല്‍ പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. ജയറാം രമേശ്, മനോജ് ഝാ, അരവിന്ദ് സാവന്ത്, ജിതേന്ദ്ര അവാഡ്, രാഘവ് ഛദ്ദ, രാജീവ് രഞ്ജന്‍, പ്രഞ്ചല്‍, ആശിഷ് യാദവ്, സുപ്രിയോ ഭട്ടാചാര്യ, അലോക് കുമാര്‍, മനിഷ്കുമാര്‍, രാജീവ് നിഗം, ബാലചന്ദ്ര കാംഗോ, തന്‍വീര്‍ സാദിഖ്, പ്രശാന്ത് കനോജിയ, നരേന് ചാറ്റര്‍ജി, സുചേത ദേ, മോഹിത് ഭാന്‍ എന്നിവര്‍ അംഗങ്ങളാണ്.
11 അംഗ റിസേര്‍ച്ച് ഗ്രൂപ്പിലും തൃണമൂല്‍ പ്രതിനിധി ഇപ്പോഴില്ല. അമിതാഭ് ദുബേ, സുബോധ് മെഹ്ത, പ്രിയങ്ക ചതുര്‍വേദി, വന്ദന ചവാന്, കെ.സി. ത്യാഗി, സുദിവ്യ കുമാര്‍ സോനു, ജാസ്മിന് ഷാ, അലോക് രഞ്ജന്‍, ഇമ്രാന് നബി ധര്, ആദിത്യ എന്നിവരാണ് അംഗങ്ങള്‍.
Content Highlights: india Coordination Committee and Election Strategy Campaign Social Media Research Media
Published: 01 Sept 2023, 05:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented