ന്യൂഡൽഹി: വലിയ ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ് ലോക്‌സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു. സാമ്പത്തിക വളർച്ച നിലനിർത്തുക, നിക്ഷേപം വർദ്ധിപ്പിക്കുക, തൊഴിൽ സൃഷ്ടിക്കുക എന്നിവയിൽ ഊന്നൽ നൽകിയായിരുന്നു ഇത്തവണത്തെ ബജറ്റ് അവതരണം. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും പ്രാധാന്യം നൽകി.
ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ഒരു മണിക്കൂർ 25 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗമാണ് ധനമന്ത്രി നടത്തിയത്. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്.
Content Highlights: Finance Minister Nirmala Sitharaman presents India`s Union Budget 2026 today
Published: 01 Feb 2026, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented