ന്യൂഡൽഹി: രാഷ്ട്രപതിയെ കാണാൻ ഇന്ത്യ സഖ്യത്തിന് അനുമതി. പത്തുപേരടങ്ങുന്ന സംഘത്തിന് രാത്രി എട്ട് മണിക്ക് രാഷ്ട്രപതിയെ കാണാൻ സമയം അനുവദിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം കത്ത് നൽകിയേക്കുമെന്നാണ് വിവരം.

To advertise here,

ഗ്യാനേഷ് കുമാറിനെതിരേ പ്രതിഷേധം ഉയർന്ന ഘട്ടത്തിൽ തന്നെ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്. ഇതിനിടെ സി.ജെ.പി. പ്രഖ്യാപിച്ച ജന്തർ മന്തർ പ്രതിഷേധം ശനിയാഴ്ച നടക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ജന്തർ മന്തറിലെ നിരോധനാജ്ഞ തുടരുമെന്ന് പോലീസ് അറിയിച്ചു. ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടയ്ക്കും. ഡൽഹിയിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.