ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും വിശുദ്ധമായത് സംരക്ഷിക്കാനാണ് ഞങ്ങളുടെ പോരാട്ടം. ഞങ്ങളെ തടയാൻ നരേന്ദ്രമോദിക്കോ അമിത് ഷായ്‌ക്കോ സാധിക്കില്ലെന്ന് രാഹുൽ പ്രതികരിച്ചു. ജന്തർ മന്തറിൽ പ്രതിഷേധിച്ച രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കൊണ്ടുപോയിരുന്നു. ഇതിനിടെയാണ് രാഹുലിന്റെ പ്രതികരണം.
പ്രതിഷേധത്തിൽ ഭയന്ന പ്രതികരണമാണ് ഇപ്പോൾ കാണുന്നത്. നീതി നടപ്പാക്കപ്പെടണം. അവർ ഈ രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിച്ചു, ജനങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഇതിന് അവർ വലിയ വില കൊടുക്കേണ്ടി വരും. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂവെന്നും രാഹുൽ പറഞ്ഞു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ
പ്രതിപക്ഷ എംപിമാർ മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് നീങ്ങിയെങ്കിലും വഴിമധ്യേ പോലീസ് തടഞ്ഞു. ഇത് പ്രവർത്തകരും പോലീസും തമ്മിലുള്ള സംഘർഷത്തിനിടയാക്കി. പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. നിരവധി പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാഹുലിനെയും പിന്നീട് പ്രിയങ്കയെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Content Highlights: DMK reverses previous criticism and backs Rahul Gandhi's protest march against CEC Gyanesh Kumar., TKS Elangovan states citizens have the right to fight government actions and demands accountability., Protests follow tensions over voter list omissions in Tamil Nadu and upcoming 2026 assembly elections.
Published: 07 Oct 2026, 08:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented