
മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് ഡൽഹി ജന്തർമന്തറിൽ നടക്കുന്ന മഹാപ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പുറപ്പെടുമ്പോൾ അമ്മ പൊട്ടിക്കരഞ്ഞ അനുഭവം പങ്കുവെച്ച് കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ. വിമാനയാത്രയ്ക്കിടയിൽ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ‘മിഡ്-ഫ്ലൈറ്റ് ഡയറീസ്’എന്ന വൈകാരിക കുറിപ്പിലാണ് പ്രക്ഷോഭകർ നേരിടുന്ന ഭീഷണികളെയും മാതാപിതാക്കളുടെ ആശങ്കകളെയുംക്കുറിച്ച് അദ്ദേഹം തുറന്നെഴുതിയത്.
താൻ ഏതെങ്കിലും യുദ്ധഭൂമിയിലേക്ക് പോകുന്നതുപോലെയാണ് വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ അമ്മ കരഞ്ഞതെന്ന് ദീപ്‌കെ കുറിച്ചു.
‘ബെംഗളൂരുവിൽനിന്ന് ഡൽഹിയിലേക്കാണ് യാത്രയെന്നും ഒക്ടോബർ 10-ലെ സമരത്തിന് മുൻപ് ഞാൻ തിരികെ വരില്ലെന്നും അമ്മയ്ക്കറിയാം. അവരുടെ കണ്ണുകളിലെ ഭയം എനിക്ക് കാണാമായിരുന്നു. പതിവുപോലെ ഞാൻ കള്ളം പറഞ്ഞു. അനാവശ്യമായി പേടിക്കുകയാണെന്നും എല്ലാം ശുഭമായി അവസാനിക്കുമെന്നും പറഞ്ഞ് സമാധാനിപ്പിച്ചു. എന്നാൽ അടുത്ത ഏതാനും ദിവസങ്ങൾ എനിക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് അറിയാത്തപ്പോൾ അമ്മയ്ക്ക് വ്യാജ ഉറപ്പുകൾ നൽകി ഞാൻ മടുത്തു. മൂന്ന് മാസം മുൻപുള്ള സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് ഒന്നും മിണ്ടാതെ നോക്കിനിന്ന അച്ഛന്റെ കണ്ണുകളിലെ നിശ്ശബ്ദതയും എന്നെ വേദനിപ്പിച്ചു.’- അഭിജിത് ദീപ്‌കെ കുറിച്ചു.
സമരരംഗത്തിറങ്ങുന്ന ഓരോ യുവാവിന്റെയും വീടുകളിൽ ഈ ആശങ്കയുണ്ടെന്നും അവരാരും തനിച്ചല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം മക്കൾ ഭരണകൂടത്തിനെതിരേ ശബ്ദമുയർത്തുമ്പോൾ അവരുടെ ജീവനെക്കുറിച്ച് മാതാപിതാക്കൾ ഭയപ്പെടേണ്ടാത്ത ഒരു പുതിയ ഇന്ത്യയെയാണ് തങ്ങൾ സ്വപ്നം കാണുന്നത്. മാതാപിതാക്കൾ തങ്ങളെ തടയരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.സമരക്കാരെ പോലീസ് വേട്ടയാടുന്നുവെന്നും ദീപ്‌കെ കുറിച്ചു.
Content Highlights: CJP founder Abhijit Dipke shared an emotional note ahead of the October 10 Delhi protest., The protest demands the resignation of Chief Election Commissioner Gyanesh Kumar., Dipke highlighted parents' fears and police crackdowns on activists., He envisions a New India where parents do not fear for their children raising their voice.
Published: 09 Oct 2026, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented