
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ സര്‍ക്കാരിനെ ബിജെപിയില്‍ നിന്ന് സംരക്ഷിച്ചത് ഇന്ത്യാ മുന്നണിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി വെള്ളിയാഴ്ച ഝാര്‍ഖണ്ഡിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. പുതിയ മുഖ്യമന്ത്രി ചംപായ് സോറനും വേദിയിലുണ്ടായിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം എന്ന ആവശ്യമാണ് ഭാരത് ജോഡോ ന്യായ് യാത്ര മുന്നോട്ടുവെക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ ജോലിലഭിക്കുക എന്നത് യുവാക്കള്‍ക്ക് സ്വപ്നം മാത്രമാകുന്നു. 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്,' രാഹുല്‍ പറഞ്ഞു.
ചെറുകിടവ്യവസായത്തെ തകര്‍ക്കുന്ന സാമ്പത്തിക നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അതേസമയം, കേന്ദ്ര അന്വേഷണ ഏജന്‍സികളും പണവും ഉപയോഗിച്ച് ഝാര്‍ഖണ്ഡ് സര്‍ക്കാരിനെ വീഴ്ത്താനാണ് ബിജെപി ശ്രമിച്ചതെന്നും എന്നാല്‍, രാഹുല്‍ ഗാന്ധിയോ താനോ കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്നും ചംപായ് സോറന് പറഞ്ഞു.
Content Highlights: india bloc stopped bjp from toppling jharkhand government says rahul gandhi
Published: 03 Feb 2024, 10:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented