
മുംബൈ: രാഹുല്‍ഗാന്ധിയുടെ ജന്‍ ന്യായ് പദയാത്രയില്‍ അണിചേര്‍ന്ന് സ്വര ഭാസ്‌കര്‍. തുഷാര്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ക്കൊപ്പമാണ് സ്വരയും പദയാത്രയില്‍ അംഗമായത്. വിദ്വേഷത്താലല്ല, സ്‌നേഹത്താലാണ് രാജ്യം നിര്‍മിക്കപ്പെട്ടതെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയുമെന്ന് സ്വര ഭാസ്‌കര്‍ പ്രതികരിച്ചു.
'ജനങ്ങളുടെ മനസിലുള്ളത് അറിയാന്‍ രാജ്യം മുഴുവന്‍ യാത്ര ചെയ്ത മറ്റൊരു രാഷ്ട്രീയനേതാവുണ്ടോയെന്ന് എനിക്കറിയില്ല. രാഹുല്‍ഗാന്ധി ജനങ്ങളെ കണ്ട് അവരുമായി ബന്ധം സ്ഥാപിക്കുകയാണ്', സ്വര കൂട്ടിച്ചേര്‍ത്തു. 2022 ഡിസംബറില്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലും നേരത്തെ സ്വര ഭാസ്‌കര്‍ പങ്കെടുത്തിരുന്നു.
മണിപ്പുരില്‍നിന്ന് തുടങ്ങിയ ഭാരത് ജോഡോ ന്യായ് യാത്ര കഴിഞ്ഞ ദിവസം ദാദറിലെ ഡോ. ബി.ആര്‍. അംബേദ്കറുടെ സ്മാരകമായ ചൈത്യഭൂമിയില്‍ സമാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുംബൈയില്‍ ന്യായ് സങ്കല്‍പ് പദയാത്ര നടത്തിയത്. സൗത്ത് ഡല്‍ഹിയില്‍ മഹാത്മാഗാന്ധിയുടെ വസതിയായിരുന്ന മണി ഭവനില്‍നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനം വരെയാണ് പദയാത്ര.
'ഇന്ത്യ' റാലി ഇന്ന്
ഞായറാഴ്ച മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പൊതുസമ്മേളനം നടക്കും. പ്രതിപക്ഷ നേതൃനിരയുടെ ശക്തിപ്രകടനമായി ഈ സമ്മേളനം മാറും. ഉദ്ധവ് താക്കറെ, ശരദ്പവാര്‍ എന്നിവര്‍ക്ക് പുറമേ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് എന്നിവരും പങ്കെടുക്കും. ഇവര്‍ക്ക് പുറമെ, ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്, സി.പി.ഐ.യുടെ ദീപാങ്കര്‍ ഭട്ടാചാര്യ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും പങ്കെടുക്കും.
Content Highlights: Actor Swara Bhaskar Joins Rahul Gandhi's 'Nyay Sankalp Padyatra' In Mumbai
Published: 17 Mar 2024, 01:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented