മുംബൈ: ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ (IAA) ഇന്ത്യ ചാപ്റ്ററിന്റെ പതിമൂന്നാമത് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്തു. സൺ ഫാർമസ്യൂട്ടിക്കൽസ് എംഡി ദിലീപ് സാങ്‌വിക്ക് 'ബിസിനസ് ലീഡർ ഓഫ് ദി ഇയർ' പുരസ്‌കാരവും നടൻ സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് 'ബ്രാൻഡ് എൻഡോഴ്‌സർ' പുരസ്‌കാരവും ലഭിച്ചു.

To advertise here,

ബിസിനസ്സ്, മാധ്യമം, പരസ്യം എന്നീ മേഖലകളിലെ പ്രമുഖരെ പുരസ്‌കാര വേദിയിൽ ആദരിച്ചു. മികച്ച നേതൃത്വപാടവം കാഴ്ചവെച്ച വ്യക്തികളെ ആദരിക്കുക എന്നതായിരുന്നു 'The Power of Balance' എന്ന പ്രമേയത്തിൽ നടന്ന ഈ അവാർഡ് ചടങ്ങിന്റെ ലക്ഷ്യം. മഹാരാഷ്ട്ര ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. 

പുരസ്‌കാര ജേതാക്കൾ

  • ബിസിനസ് ലീഡർ ഓഫ് ദി ഇയർ 2026: ദിലീപ് ഷാങ്വി (സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപകൻ, മാനേജിംഗ് ഡയറക്ടർ).
  • ബ്രാൻഡ് എൻഡോഴ്സർ ഓഫ് ദി ഇയർ 2026: സിദ്ധാർത്ഥ് മൽഹോത്ര
  • ഐ.എ.എ ഹാൾ ഓഫ് ഫെയിം (IAA Hall of Fame): നീരജ് റോയ് (ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് സ്ഥാപകൻ).
  • മീഡിയ പേഴ്‌സൺ ഓഫ് ദി ഇയർ: രാഹുൽ കൻവാൽ (NDTV).
  • ക്രിയേറ്റീവ് ഏജൻസി ഹെഡ് ഓഫ് ദി ഇയർ: ബബിത ബറുവ (VML).
  • മീഡിയ ഏജൻസി ഹെഡ് ഓഫ് ദി ഇയർ: കാർത്തിക് ശർമ്മ (ഓംനികോം മീഡിയ).
  • ഐ.എ.എ ഫോഴ്‌സ് ഫോർ ഗുഡ് (IAA Force for Good) അവാർഡ്: സാം ബൽസാര.

ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ ആദരിച്ച വിവിധ വ്യവസായ മേഖലകളിലെ പ്രമുഖർ

  • ഓട്ടോ പാസഞ്ചർ വെഹിക്കിൾസ് (EV + UV): നളിനികാന്ത് ഗൊള്ളഗുണ്ട (മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്).
  • FMCG (ഫുഡ്): ജയൻ മേത്ത (അമുൽ - GCMMF).
  • കൺസ്യൂമർ ഡ്യൂറബിൾസ്: അനിൽ ജി. വർമ്മ (ഗോദ്റെജ് ആൻഡ് ബോയ്സ്).
  • ഫാർമ (കൺസ്യൂമർ ഹെൽത്ത്): മോഹിത് മൽഹോത്ര (ഡാബർ ഇന്ത്യ ലിമിറ്റഡ്).
  • ഓട്ടോ (ടു വീലേഴ്‌സ് + EV): അനിരുദ്ധ ഹൽദാർ (ടിവിഎസ് മോട്ടോർ കമ്പനി).
  • FMCG (ബെവറേജസ്): സുനിൽ ധർ (റെഡ് ബുൾ ഇന്ത്യ).