ഹൈദരാബാദ്: ഹൈദരാബാദ് ബെഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെത്തുടര്‍ന്ന് സുരക്ഷാസേന ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചു. ബുധനാഴ്ച്ച രാവിലെയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻതന്നെ സുരക്ഷാസേന ജാഗ്രതാ നിര്‍ദേശം നല്‍കി. എയര്‍പോര്‍ട്ടിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയതായി ബെഗംപേട്ട് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു. പരിശോധനയിൽ സംശകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

To advertise here,