ആലപ്പുഴ: നൂറനാട് എസ്ബിഐ ബാങ്ക് ശാഖയിൽ ബോംബ് ഭീഷണി. നൂറനാട് പോലീസ് സ്റ്റേഷനിലെ ലാൻഡ് ലൈൻ ഫോണിലേക്കാണ് ഇത് സംബന്ധിച്ച ഭീഷണി സന്ദേശം എത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിയെത്തിയത്. എസ്ബിഐ ശാഖയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഒരു പുരുഷനാണ് വിളിച്ചുപറഞ്ഞത്. സന്ദേശം ലഭിച്ചയുടൻതന്നെ പോലീസ് ബാങ്ക് ബ്രാഞ്ചിലെത്തുകയും ശാഖ അടച്ച് പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും. ഭീഷണിക്കു പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനായി പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
Content Highlights: A bomb threat directed at the SBI branch in Nooranad, Alappuzha, prompted an immediate police response and inspection, though authorities found no suspicious items.
Published: 01 Oct 2026, 06:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented