ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി കള്ളംപറഞ്ഞെന്നും എപ്‌സ്റ്റീനുമായി നടത്തിയ 62 ഇ-മെയിൽ കൈമാറ്റങ്ങളെയും 14 കൂടിക്കാഴ്ചകളെയുംപറ്റി അദ്ദേഹം വിശദീകരിക്കണമെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര ആവശ്യപ്പെട്ടു. ഹർദീപ് സിങ് പുരി രാജിവെക്കണം. എപ്‌സ്റ്റീനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ചർച്ചചെയ്തതെന്തെന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ആരോപണങ്ങൾ ഹർദീപ് സിങ് പുരി നിഷേധിച്ചു.
എപ്‌സ്റ്റീൻ ഫയലുകൾ പ്രകാരം 2014-നും 2017-നുമിടയിൽ ഹർദീപ് സിങ് പുരി എപ്‌സ്റ്റീന് 32 മെയിലും എപ്‌സ്റ്റീൻ തിരിച്ച് 30 മെയിലും അയച്ചിട്ടുണ്ടെന്നും ഇതുകൂടാതെ, രണ്ടുപേരും പരസ്പരം 14 തവണ കൂടിക്കാഴ്ചനടത്തിയെന്നും പവൻ ഖേര ആരോപിച്ചു. നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷമാണ് കൂടിക്കാഴ്ചകളെന്നും 2014-ൽ സർക്കാർ ചുമതലകൾ വഹിക്കാത്ത ഹർദീപ് സിങ് എങ്ങനെയാണ് സർക്കാർ നയങ്ങൾ എപ്‌സ്റ്റീനുമായി ചർച്ചചെയ്തതെന്ന് വ്യക്തമാക്കണമെന്നും പവൻഖേര പറഞ്ഞു.
ആദ്യം മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുകയും പിന്നീട് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയുമാണ് വേണ്ടത്. ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, താൻ എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയെന്നത് നേരാണെന്ന് സമ്മതിച്ച ഹർദീപ് സിങ് ഈ കൂടിക്കാഴ്ചകളും എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളും തമ്മിൽബന്ധമില്ലെന്ന് പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന എ.ഐ. ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് പങ്കെടുക്കുന്നതിനെയും ഖേര വിമർശിച്ചു. ബിൽ ഗേറ്റ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നാണ് സർക്കാർ അറിയിച്ചതെങ്കിലും താൻ പങ്കെടുക്കുമെന്നും പ്രസംഗിക്കുമെന്നുമാണ് ബിൽഗേറ്റ്‌സ് അറിയിച്ചതെന്നും പവൻ ഖേര പറഞ്ഞു.
Content Highlights: Congress questions Union Minister Hardeep Singh Puri over 62 emails and 14 meetings with Jeffrey Epstein. Puri denies wrongdoing.
Published: 18 Feb 2026, 07:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented