ന്യൂഡൽഹി: സുപ്രീംകോടതിയിലെ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ മകൻ മധ്യപ്രദേശ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനാണെന്ന വിവരം പുറത്തുവന്നതോടെ ജുഡീഷ്യറിയുടെ ഔചിത്യത്തിൽ ചോദ്യമുയരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം ചോദ്യംചെയ്യുന്ന ഹർജി ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ച് അതിനുള്ള വഴിതെളിച്ചത് കഴിഞ്ഞദിവസം ഈ കേസിൽ വിധിപറഞ്ഞ ബെഞ്ചിലെ ജസ്റ്റിസ് ശർമയുടെ നിലപാടാണെന്നതും ശ്രദ്ധേയമാണ്.
രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ദീപാങ്കർ ദത്ത കേന്ദ്ര നിയമത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ മകളും നോയിഡ ജില്ലാ മജിസ്‌ട്രേറ്റുമായ മേധാ രൂപത്തിന്റെ കേസ് പരിഗണിച്ച് അവർക്കനുകൂലമായ ഇടക്കാല ഉത്തരവിറക്കിയതും ജസ്റ്റിസ് ശർമയുടെ ബെഞ്ചാണ്.
സുപ്രീംകോടതിയുടെ റോസ്റ്റർ പ്രകാരം മറ്റൊരു ബെഞ്ച് പരിഗണിക്കേണ്ടിയിരുന്ന കേസാണ് ജസ്റ്റിസ് ശർമയുടെ മുൻപിലെത്തിയതെന്നതും നിയമവൃത്തങ്ങളിൽ ചർച്ചയായി.
നോയിഡയിലെ സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനിയെ ദേശസുരക്ഷാ നിയമപ്രകാരം കരുതൽ തടങ്കലിൽവെക്കാൻ ഉത്തരവിട്ട മേധാ രൂപം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് ജസ്റ്റിസ് ശർമയുടെ ബെഞ്ച് സ്റ്റേ ചെയ്തത്.
തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനവിഷയം ഭരണഘടനാബെഞ്ചിന് വിടാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടതും ഇതേ ദിവസമായിരുന്നു. ഈ സാഹചര്യത്തിലാണ്, ജസ്റ്റിസ് ശർമയുടെ മകൻ സിദ്ധാർഥ് ശർമ മധ്യപ്രദേശ് ഹൈക്കോടതിയിൽ കമ്മിഷന്റെയും കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിെന്റയും സ്റ്റാൻഡിങ് കോൺസെലാണെന്ന വിവരം പുറത്തുവരുന്നത്.
Content Highlights: Justice Satish Chandra Sharma's son is the Election Commission's counsel in Madhya Pradesh High Court., Questions raised regarding judicial propriety and conflict of interest in crucial rulings., Justice Sharma's bench stayed an Allahabad High Court order against Noida DM Medha Rupam., The split verdict on referring the Chief Election Commissioner appointment case to a constitutional bench.
Published: 26 Sept 2026, 07:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented