കൊളംബോ: പ്രതിസന്ധി ഘട്ടത്തില്‍ ശ്രീലങ്കയെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും പ്രശംസിച്ച് മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകൻ സനത് ജയസൂര്യ.
'അയല്‍രാജ്യമെന്ന നിലയിലും അടുത്ത സഹോദര രാജ്യമെന്ന നിലയിലും ഇന്ത്യ എന്നും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തെ അതിജീവിക്കുന്നത് ചെറിയ കാര്യമല്ല. ഇന്ത്യയുടേയും മറ്റ് രാജ്യങ്ങളുടേയും സഹായത്തോടെ ഞങ്ങള്‍ക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ ഇതിനോടകം കോടിക്കണക്കിന് രൂപയുടെ സഹായം അയച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ധനപ്രതിസന്ധി നേരിടാന്‍ 36000 ടണ്‍ പെട്രോളും 40,000 ടണ്‍ ഡീസലും കഴിഞ്ഞദിവസം ശ്രീലങ്കയിലേക്ക് അയച്ചിരുന്നു. വിവിധ വിഭാഗങ്ങളിലായി 270,000 ടണ്‍ ഇന്ധനം ശ്രീലങ്കയിലേക്ക് ഇന്ത്യ അയച്ചതായി ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു.
Content Highlights: Grateful To Big Brother India For Help: Lankan Cricket Icon Jayasuriya
Published: 07 Apr 2022, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented