റായ്പുര്‍: നാഥുറാം ഗോഡ്‌സെ ഇന്ത്യയുടെ വിലപ്പെട്ട മകനായിരുന്നെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബാബറിനെയും ഔറംഗസീബിനെയും പോലെ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ആളായിരുന്നില്ല ഗാന്ധിയുടെ ഘാതകന്‍. അദ്ദേഹം ഇന്ത്യക്കാരനായിരുന്നെന്നും ഗിരിരാജ് സിങ് പറഞ്ഞു. ഛത്തീസ്ഗഢില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഗിരിരാജ് സിങ് വിവാദ പരാമര്‍ശം നടത്തിയത്.
ബാബറിന്റെയും ഔറംഗസീബിന്റെയും മക്കളെന്ന് വിശേഷിപ്പിക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ക്ക് ഭാരതമാതാവിന്റെ യഥാര്‍ഥ മക്കളാകാന്‍ കഴിയില്ലെന്നും ഗിരിരാജ് പറഞ്ഞു.
മഹാരാഷ്ട്രയിലെ കൊലാപുരില്‍ അടുത്തിടെ ഔറംഗസീബിനെയും ടിപ്പു സുല്‍ത്താനെയും മഹത്വവത്കരിച്ചുള്ള ചില സമൂഹമാധ്യമ ട്വീറ്റുകള്‍ക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഇത് അക്രമാസക്തമായതോടെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു. ഔറംഗസീബിനെ മഹത്വവത്കരിച്ചാല്‍ പ്രതികരണമുണ്ടാകുമെന്നും ഇപ്പോള്‍ പെട്ടെന്ന് ചില ജില്ലകളില്‍ ഔറംഗസീബിനെ പിന്തുണക്കുന്നവര്‍ രംഗത്തെത്തിയിരിക്കുകയാണെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.
ഇതിനെതിരേ എ.ഐ.എം.ഐ.എം. നേതാവ് ഉവൈസിയും രംഗത്തെത്തി. ഫഡ്‌നാവിസ് 'ഇത്രയും വിദഗ്ധനായ ബി.ജെ.പി. നേതാവാ'യ കാര്യം അറിഞ്ഞില്ലെന്നായിരുന്നെന്നും ഗോഡ്‌സെയുടെ സന്താനങ്ങളെന്ന് വിളിക്കാനും ഉവൈസി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഉവൈസിയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്.
Content Highlights: godse ‘saput’ of India, not like mughal invaders, union minister counters owaisi
Published: 10 Jun 2023, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented