ന്യൂഡൽഹി: ആധുനിക കാലം അനിശ്ചിതത്വങ്ങളുടേതാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അസ്ഥിരത, അനിശ്ചിതത്വം, സങ്കീർണ്ണത, അവ്യക്തത എന്നിവയായിരിക്കും വരും കാലത്തെ വെല്ലുവിളികളെന്നും വെല്ലുവിളികൾ അതിവേഗം വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രേവയിലെ ടിആർഎസ് കോളേജിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

‘ഭാവിയെന്തായിരിക്കുമെന്ന് നിങ്ങൾക്കോ എനിക്കോ അറിയില്ല. ട്രംപ് ഇന്ന് എന്തുചെയ്യുന്നു? നാളെ എന്തുചെയ്യുമെന്ന് ട്രംപിനുപോലും അറിയില്ലെന്ന് ഞാൻ കരുതുന്നു. പഴയ വെല്ലുവിളി മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴേക്കും പുതിയൊരെണ്ണം ഉയർന്നുവരുന്ന തരത്തിൽ വെല്ലുവിളികൾ അതിവേഗം വന്നുകൊണ്ടിരിക്കുകയാണ്. അതിർത്തിയിലായാലും ഭീകരവാദമായാലും പ്രകൃതിദുരന്തങ്ങളായാലും സൈബർ യുദ്ധമായാലും ഇതേ സുരക്ഷാ വെല്ലുവിളികളാണ് നമ്മുടെ സൈന്യവും നേരിടുന്നത്.

ബഹിരാകാശ യുദ്ധം, ഉപഗ്രഹങ്ങൾ, രാസ, ജൈവ, റേഡിയോളജിക്കൽ, വിവര സാങ്കേതിക യുദ്ധങ്ങൾ എന്നിങ്ങനെ പുതിയ യുദ്ധങ്ങളും തുടങ്ങിയിരിക്കുന്നു’. അദ്ദേഹം പറഞ്ഞു.