
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കേന്ദ്രസര്‍ക്കാര്‍ 'ഇസഡ് പ്ലസ്' സുരക്ഷ അനുവദിച്ചു.
രാജ്യസഭാംഗമായ ഗോഗൊയിക്ക് ഇനി മുതല്‍ സിആര്‍പിഎഫ് സുരക്ഷയാണ് ലഭിക്കുക. നേരത്തെ ഡല്‍ഹി പോലീസിന്റെ സുരക്ഷയാണുണ്ടായിരുന്നത്.
8-12 സിആര്‍പിഎഫ് കമാന്‍ഡോകളുടെ സുരക്ഷ ഇനിമുതല്‍ രഞ്ജന്‍ ഗൊഗോയിക്ക് യാത്രയിലുടനീളം ലഭിക്കും. അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ഉണ്ടായിരിക്കും. ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന 63-ാമത്തെ ആളാണ് ഗൊഗോയ്.
നവംബര്‍ 29നാണ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു.
Content Highlights: Former CJI Gogoi provided 'Z+' VIP security cover
Published: 22 Jan 2021, 03:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented