ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം ഉച്ചത്തിൽ സ്ഫോടനം. സ്കൂളിന്റെ മതിലിനോട് ചേർന്ന് കാലത്ത് 7.50നാണ് സ്ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.
സ്ഫോടനത്തിന്റെ ശബ്ദത്തോടൊപ്പം വലിയ പുക ഉയര്‍ന്നതാണ് ആശങ്കയുയര്‍ത്തിയത്. സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ ചിതറിത്തെറിച്ചു. അടുത്തുള്ള കടയില്‍ നിന്നും സിലണ്ടര്‍ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം.
ഫോറന്‍സിക് സംഘത്തിനൊപ്പം ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ടീമും സംഭവസ്ഥലത്തെത്തി. സ്‌കൂളിനടുത്തായി ധാരാളം ചെറിയ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: explosion near crpf school in delhi rohini
Published: 20 Oct 2024, 09:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented