ഒറ്റപ്പാലം: കടമ്പൂർ മാണിക്കംപാറയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. പടക്കം ശേഖരിച്ചിരുന്ന വീട് പൂർണമായും തകർന്നു.

To advertise here,

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടുപേരെയും ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.