തമിഴ്നാട്: ജില്ലാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ ടിവികെ എംഎൽഎ അരുൾ വിഘ്നേശിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ. പരാതി നൽകിയതായി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. അന്വേഷണ സംഘം ഇയാളുടെ മണ്ഡലമായ കള്ളാക്കുറിച്ചിയിലെത്തിയിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് എംഎൽഎയുടെ പ്രവൃത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
എന്നാൽ, സംഭവം ഡിഎംകെ തയ്യാറാക്കിയ കെണിയാണെന്നായിരുന്നു എംഎൽഎയുടെ ആരോപണം. എന്നാൽ, വലിയ സമ്മർദ്ദമുയർന്നതോടെ അശ്ലീല സന്ദേശം ലഭിച്ച വനിതാ കലക്ടർതന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു. നേരത്തെ മന്ത്രി ആനന്ദിനോട് പരാതി ഉന്നയിച്ച ഇവർ, ജില്ലാ പോലീസ് മേധാവിക്കും ഔദ്യോഗികമായി പരാതി നൽകി.
മുതിർന്ന വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഇതിനുവേണ്ടി നിയോഗിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാനായി എംഎൽഎയ്ക്ക് സമൻസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. എംഎൽഎ യ്ക്കുവേണ്ടി പ്രതിരോധം തീർക്കാൻ ടിവികെ ശ്രമിക്കുന്നുണ്ട്.
Content Highlights: DMK demands the immediate arrest of TVK MLA Arul Vignesh over an obscene message sent to a woman district collector., Udhayanidhi Stalin confirmed that a formal complaint has been filed by the victim., A special investigation team led by a senior woman officer has been formed to probe the case., The MLA claimed it was a trap set by DMK, while police have summoned him for questioning.
Published: 25 Nov 2026, 03:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented