പട്‌ന: 50 ലക്ഷം ഗുലാബ് ജാമുൻ, കൂറ്റൻ പാചകപ്പുരകൾ, കുതിരപ്പന്തയം, വിജയികൾക്ക് സമ്മാനമായി ഥാർ- ബിഹാർ എംഎൽഎ അനന്ത് സിങ് എന്ന ‘ഛോട്ടേ സർക്കാറി’ന്റെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളാണിവ. എംഎൽഎയുടെ മകൾ ശിവാംഗിയും കമാൻഡന്റ് രൺവിജയ് കുമാറിന്റെ മകൻ ഋഷികേഷ് കുമാറുമാണ് നവംബർ 25-ന് വിവാഹിതരാകുന്നത്.
അതിഥികൾക്കായി നൂറടിയിലേറെ നീളമുള്ള പന്തലാണ് തയ്യാറാക്കിയിരിക്കുന്നത്. മധുരപലഹാരങ്ങൾക്കായി ടാങ്കറുകളിൽ പാൽ എത്തിക്കുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കാൻ മാത്രമായി 12 പന്തലുകൾ വേറെയും ഒരുക്കുന്നുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന പന്തയത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രത്യേക ഇനം കുതിരകളെ എത്തിക്കും. ഓടുന്നതിനിടെ ഒരേസമയം രണ്ട് കാലുകൾ ഉയർത്തിയുള്ള കുതിരകളുടെ പ്രത്യേക നടത്തമാണ് മത്സരത്തിന്റെ സവിശേഷത. വിജയികൾക്ക് ഥാർ എസ്‌യുവിയാണ് സമ്മാനം.
മഴയെ തുടർന്ന് പന്തയത്തിനുള്ള മൈതാനം നിറയെ ചെളി മൂടിയെങ്കിലും നിലം നിരപ്പാക്കി ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അതിഥികൾക്കായി ഹെലിപാഡും നിർമിച്ചിട്ടുണ്ട്. ദേശീയപാതയ്ക്ക് സമീപമാണിത്.
മകളുടെ വിവാഹം തനിക്ക് ഏറെ സന്തോഷം നൽകുന്നുവെന്ന് അനന്ത് സിങ് പ്രതികരിച്ചു. എല്ലാവരും വീട്ടിലെത്തുന്നുണ്ടെന്നും അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുശീൽ സിങ്ങും വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. അനന്ത് സിങ് സഹോദരനെപ്പോലെയാണെന്നും മകളുടെ വിവാഹത്തിന് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Bihar MLA Anant Singh's daughter Shivangi is marrying Rishikesh Kumar on November 25., Grand arrangements include 50 lakh Gulab Jamuns and 12 dedicated kitchens., A horse racing competition with a Thar SUV as the winning prize is organized., Helipads and massive marquees have been set up for the high-profile guests, including UP BJP MLA Sushil Singh.
Published: 23 Nov 2026, 06:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented