ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് നടത്തിയ മെട്രോ യാത്രയ്ക്കിടയിലെ രസകരമായ അനുഭവം പങ്കുവെച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. യാത്രയ്ക്കിടെ തനിക്ക് മെട്രോ ടിക്കറ്റ് എടുക്കാൻ പണമില്ലെന്നും തന്റെ ടിക്കറ്റിന്റെ തുക കൂടി നൽകണമെന്നും നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് പ്രധാനമന്ത്രി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റിന്റെ പണം നൽകുകയായിരുന്നുവെന്നും ശിവകുമാർ വെളിപ്പെടുത്തി.

To advertise here,

പ്രധാനമന്ത്രിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും എല്ലാവരുമായും നല്ല ബന്ധം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരും തന്നോട് സ്നേഹവും ബഹുമാനവും പുലർത്തുന്നവരാണെന്ന് ശിവകുമാർ പറഞ്ഞു. 

മൈസൂരുവിലേക്കുള്ള ഹെലികോപ്റ്റർ യാത്രയ്ക്കിടെ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സംസാരിച്ച കാര്യങ്ങളെല്ലാം പരസ്യപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. അതേസമയം, പ്രധാനമന്ത്രിക്കെതിരായി കോൺഗ്രസ് ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷം പ്രതികരിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.