മൗണ്ട് മൻഗനൂയി (ന്യൂസീലൻഡ്): കിവീസിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. മുൻനിര ബാറ്റർമാർ കൂടാരം കയറിയപ്പോൾ ഇന്ത്യ 11 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. രോഹിത് ശർമയും (7), ഋതുരാജ് ഗെയ്ക്വാദും (18) വിരാട് കോലിയുമാണ് (5) പുറത്തായത്.
മുഹമ്മദ് സിറാജ് ടീമിൽ തിരിച്ചെത്തിയപ്പോൾ യാഷ് താക്കൂർ അരങ്ങേറ്റ മത്സരം കളിക്കുകയാണ്. ജയിച്ചാൽ അഞ്ചുമത്സര പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ആദ്യ രണ്ടുകളിയിൽ ജയിച്ച ഇന്ത്യ 2-1 എന്നനിലയിൽ മുന്നിലാണ്. മൂന്നാം ഏകദിനം മഴമുടക്കിയിരുന്നു. നാലാം മത്സരത്തിൽ ഇന്ത്യയെ നാണംകെടുത്തിയ കിവികൾ ജയത്തോടെ പരമ്പര സമനിലയിലാക്കാമെന്ന പ്രതീക്ഷയിലാണ്.
മൗണ്ട് മൗൻഗനൂയിലെ നാലാം മത്സരത്തിൽ 334 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26.4 ഓവറിൽ 89 റൺസിന് തകർന്നടിഞ്ഞിരുന്നു. 244 റൺസിന്റെ വൻതോൽവിയാണ് സന്ദർശകർ വഴങ്ങിയത്.
Content Highlights: New Zealand vs India, 5th ODI
Published: 15 Nov 2026, 08:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented