ന്യൂഡല്‍ഹി: ഹൈക്കോടതി സിറ്റിങ് ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ കേള്‍ക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ലോക്പാല്‍ ഉത്തരവ് അലോസരപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജനുവരി 27-ന് ഇറക്കിയ ഉത്തരവാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്.
ജനുവരി 27-ലെ ഉത്തരവ് സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സൂര്യകാന്ത്, എ എസ് ഓക്ക എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ഇത് സംബന്ധിച്ച് വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു.
'വളരെ അസ്വസ്ഥമാക്കുന്ന ഒന്നാണിത്' എന്നായിരുന്നു വിഷയം പരിഗണനയ്‌ക്കെടുത്തുകൊണ്ട് ജസ്റ്റിസ് ഗവായ് വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ലോക്പാലിനും നോട്ടീസയക്കുകയും ചെയ്തു.
ഹൈക്കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാര്‍ക്കെതിരായ പരാതി ലോക്പാല്‍ പരിഗണനയ്‌ക്കെടുത്ത് വാദം ആരംഭിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. പരാതിയില്‍ പറഞ്ഞിരിക്കുന്ന ഹൈക്കോടതി ജഡ്ജിയുടെ പേര് വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതി പരാതിക്കാരന് നിര്‍ദേശം നല്‍കി.
ലോക്പാലിന്റെ വ്യാഖ്യാനം തെറ്റാണെന്നും ഹൈക്കോടതി ജഡ്ജിമാര്‍ ലോക്പാലിന്റെ പരിധിയില്‍ വരില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
Content Highlights: Disturbing-Supreme Court pauses Lokpal order on power to probe High Court judges
Published: 20 Feb 2025, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented