തിരുവനന്തപുരം: എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താൻ അടിയന്തര നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം നാളെ രാവിലെ പത്ത് മണിക്കാണ് ഭൂമിയുടെ അളവെടുപ്പ്.

To advertise here,

വർഷങ്ങളായി നീണ്ടുനിൽക്കുന്ന വിവാദങ്ങൾക്കും നിയമപോരാട്ടത്തിനും ശേഷമാണ് എ.കെ.ജി സെന്റർ പ്രവർത്തിക്കുന്ന ഭൂമി അളക്കാൻ ഒരുങ്ങുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന് ഭൂമി അളക്കാനുള്ള നിർദ്ദേശം നൽകിയത്.

സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ ഭൂമി അളക്കുന്ന സമയത്ത് ഹാജരാകണമെന്ന് കാണിച്ച് റവന്യൂ അധികൃതർ സർവകലാശാല രജിസ്ട്രാർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 1977ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനുവേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്.