ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ അമിത ബലപ്രയോഗം ഉണ്ടായിട്ടില്ലെന്ന് ഡൽഹി പോലീസ്. ജൂലായ് 20ന് നടന്ന പാർലമെന്റ് മാർച്ച് നിയമവിരുദ്ധമായിരുന്നുവെന്ന് കാണിച്ച് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഡൽഹി പോലീസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

To advertise here,

പാർലമെന്റിലേക്കുള്ള വിദ്യാർഥി മാർച്ചിന് അനുമതി നൽകിയിരുന്നില്ല. ഏകദേശം മുപ്പതിനായിരത്തോളം പേരാണ് ജന്തർ മന്തറിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പരിധിയിൽ തടിച്ചുകൂടിയത്. എന്നാൽ ഇവരെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും അയ്യായിരത്തോളം പോലീസ് മാത്രമാണുണ്ടായത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസിന് സാധിച്ചിട്ടില്ല.

വിദ്യാർഥികൾക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയിട്ടില്ല. എന്നാൽ വിദ്യാർഥികളുടെ ഇടയിൽ പല ക്രിമിനലുകളും നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഡൽഹി പോലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.