ന്യൂഡല്‍ഹി: മൂന്നരവര്‍ഷത്തോളം ബന്ധം പുലര്‍ത്തിയശേഷം പരാതിക്കാരി ബലാത്സംഗക്കുറ്റം ആരോപിച്ച സംഭവത്തില്‍ പ്രതിക്ക് ഡല്‍ഹി കോടതി ജാമ്യംനല്‍കി. പരാതിക്കാരിയും പ്രതിയുമായുണ്ടായിരുന്നത് 'സിറ്റ്വേഷന്‍ഷിപ്പ്' അല്ലെന്നും 'റിലേഷന്‍ഷിപ്പ്' തന്നെയാണെന്നും 'ജെന്‍ സീ' യുവാക്കളുടെ ഭാഷയില്‍ വിവരിച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ഗുര്‍വീന്ദര്‍ സിങ് ജഗ്ഗി ജാമ്യം നല്‍കിയത്.
ഔദ്യോഗികമോ പ്രഖ്യാപിതമോ അല്ലാത്ത, സാഹചര്യംനോക്കിയുള്ള പ്രണയബന്ധമോ ശാരീരികബന്ധമോ ആണ് സിറ്റ്വേഷന്‍ഷിപ്പ് എന്നതുകൊണ്ട് പുതുതലമുറ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഈ കേസില്‍ സിറ്റ്വേഷന്‍ഷിപ്പ് ആയിരുന്നില്ല ഇവര്‍ തമ്മിലുണ്ടായിരുന്നതെന്ന് കോടതി പറഞ്ഞു.
പരാതിക്കാരിയും പ്രതിയും വ്യത്യസ്ത സമുദായക്കാരാണ്. യുവാവ് പെണ്‍കുട്ടിയെ അയാളുടെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. പിന്നീട് പലതവണ തന്റെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് ലൈംഗികബന്ധം പുലര്‍ത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. തന്നെ ലൈംഗിക അടിമയാക്കിവെച്ചുവെന്നും പരാതിയിലുണ്ട്.
വ്യത്യസ്ത സമുദായമായത് ഇവര്‍ തമ്മിലുള്ള വിവാഹത്തിന് തടസ്സമായിരുന്നു. ഇതെല്ലാം പെണ്‍കുട്ടിക്ക് നേരത്തേ ബോധ്യമുള്ള കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Content Highlights: A Delhi court granted bail to a man accused of rape, clarifying the difference between a `situations
Published: 21 Sept 2025, 04:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented