
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന 180 പാകിസ്താന് പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 41 പേരെ വ്യാഴാഴ്ച വാഗാ-അട്ടാരി അതിര്‍ത്തി കടത്തി പാക്സിതാനിലേക്ക് തിരിച്ചയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് കുടുങ്ങിയ 180 പാക് പൗരന്മാര്ക്ക് തിരിച്ചുപോവണമെന്നും അതിനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പാക് ഹൈക്കമ്മീഷന് വിദേശകാര്യമന്ത്രാലയം അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതില്‍ പാക് പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് പ്രതികരിച്ചു.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച തിരിച്ചുപോവുന്ന 41 പാക് സ്വദേശികള്‍ ഉള്ളത്. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം അഡീ. സെക്രട്ടറി ദാമ്മു രവി വിവിധ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇവരെ ഏപ്രില്‍ 16ന് രാവിലെ 10 മണിക്ക് വാഗാ അതിര്‍ത്തിയിലൂടെ തിരിച്ചയക്കാന്‍ തീരുമാനിച്ചതായും യാത്ര സുഗമമാക്കുന്നതിനുള്ള നടപടികല്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മടങ്ങിപ്പോവുന്ന എല്ലാവരേയും ഇന്ത്യന്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഗാ അതിര്‍ത്തിയും അടച്ചിട്ടിരുന്നു.
അതേസമയം വിദ്യാര്‍ഥികളടക്കം 200ഓളം ഇന്ത്യക്കാര്‍ പാകിസ്താനില്‍ കുടുങ്ങിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുവരെ പാകിസ്താനില്‍ തുടരാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Content Highlights: Covid-19: India to facilitate return of 180 stranded Pakistani nationals
Published: 15 Apr 2020, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented