
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കേരളത്തിലേക്ക് തിരിച്ചെത്താനാവാതെ അമേരിക്കയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍. തിരുവനന്തപുരം സ്വദേശികളായ ആനന്ദ് ശര്‍മയും ഗൗതം മേനോനുമാണ് തിരിച്ചുവരാനാവാതെ ബുദ്ധിമുട്ടുന്നത്.
അമേരിക്കയിലെ മസാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഇരുവരും. സെമസ്റ്റര്‍ പൂര്‍ത്തിയായതിനാല്‍ മെയ് 30ന് ഇരുവരുടേയും ഹോസ്റ്റല്‍ കാലാവധി കഴിഞ്ഞിരുന്നു. താമസം മാറാന്‍ മറ്റ് വഴികള്‍ ഇല്ലാതിരുന്നതിനാല്‍ 13 ദിവസത്തേക്ക് കൂടി ഹോസ്റ്റലില്‍ താമസിക്കാന്‍ അനുമതി നല്കി. ശനിയാഴ്ചയോടെ ഈ കാലാവധി പൂര്‍ത്തിയായി, ഹോസ്റ്റലില്‍ നിന്നും മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വലിയ സാമ്പത്തിക ചെലവില്‍ മറ്റ് താമസസൗകര്യങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
നാട്ടിലേക്ക് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും യാത്ര സംബന്ധിച്ച ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ഇല്ലാത്തതും തിരിച്ചടിയായി. പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.
Content Highlights: Students from Kerala stranded in US
Published: 14 Jun 2020, 05:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented