നിലമ്പൂർ: രാത്രി ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചവർ വനത്തിൽ കുടുങ്ങി. നിലമ്പൂർ കാഞ്ഞിരപ്പുഴ വനത്തിലാണ് രാത്രി 12 മണിയോടെ അഞ്ചുപേരടങ്ങുന്ന കാർ യാത്രികർ കുടുങ്ങിയത്. കല്‍പ്പറ്റ ഉമ്മുല്‍ഖുറ അറബിക്ക് കോളേജിലെ അദ്ധ്യാപരായ ഫൗസി, ഷുഹൈബ്, മുസ്ഫര്‍, ഷമീം, അസിം എന്നിവരാണ് വനത്തില്‍ കുടുങ്ങിയത്.
സഹപ്രവര്‍ത്തകന്റെ കല്യാണവീട് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു അധ്യാപകർ. ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ സഞ്ചരിച്ച ഇവർ വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെടുകയായിരുന്നു. തുടർന്ന് ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച കാര്‍ ചെളിയില്‍ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി എൻജിൻ ഓഫ് ആകുകയും ചെയ്തു.
വന്യമൃഗങ്ങളും ഇഴജന്തുക്കളും ഉള്ള വനത്തില്‍ നിസ്സഹായാവസ്ഥയില്‍ പെട്ടുപോയ സംഘം നിലമ്പൂര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു.
Content Highlights: Five tourists got stranded in Nilambur forest after their car got stuck in mud.
Published: 07 Apr 2025, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented