ഗൂഗിൾ മാപ്പ് ചതിച്ചു; കോളേജ് അധ്യാപകർ വനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്
ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റി വനത്തില്‍ അകപ്പെട്ടവര്‍ക്ക് രക്ഷകരായി അഗ്നിരക്ഷാസേന . വയനാട് കൽപറ്റ കോളേജിലെ അധ്യാപകരാണ് രാത്രി 12 മണിയോടെ നിലമ്പൂർ കാഞ്ഞിരപ്പുഴ വനത്തിൽ കുടുങ്ങിയത്. സഹപ്രവർത്തകന്റെ കല്യാണ വീട് സന്ദർശിച്ച് മടങ്ങവേ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു
ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫ് ആകുകയും ചെയ്തു. വന്യമൃഗങ്ങളും ഇഴജന്തുക്കളും ഉള്ള വനത്തിൽ നിസഹായാവസ്ഥയിൽ ആയ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.ഫയർ ഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു.
In Short: A group of teachers from Wayanad’s Kalpetta College got stranded deep inside Nilambur’s Kanjirapuzha forest late at night after following Google Maps. On their return from a colleague’s wedding, heavy rains trapped their car in mud, leaving them helpless amid wild animals. The Nilambur Fire and Rescue team reached the scene and towed them to safety, averting a potential tragedy.
Content Highlights: Teachers from Kalpetta College in Wayanad got stranded in Nilambur Kanjirapuzha forest
Published: 07 Apr 2025, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented