ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 70 വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ മരണം നടന്നത് സൗദി അറേബ്യയിലാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യസഭയിലാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന് കണക്കുകള്‍ വെളിപ്പെടുത്തിയത്. ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാനും സംസ്കാരിക്കാനും ധനസഹായം ആവശ്യപ്പെട്ടവര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ആവശ്യമായ തുക അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
34 ലക്ഷത്തിനും 47 ലക്ഷത്തിനും ഇടയിലുള്ള ആളുകള്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന യുഎസ് റിസര്‍ച്ച് ഗ്രൂപ്പിന്റെ പഠനം കണക്കുകള്‍ ഊതി പെരുപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു.
content highlights: nri death rate covid 19
Published: 22 Jul 2021, 09:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented