ഹൂസ്റ്റൺ: പൂവത്തൂർ മണ്ണാകുന്നിൽ ഏറന്നൂർ കുടുംബാംഗം ബിനു തോമസ് (54) ഹൂസ്റ്റണിൽ അന്തരിച്ചു. കുടുംബമായി ഹൂസ്റ്റണിൽ താമസിച്ചു വരുന്നു. സിഎസ്‌ഐ സഭയുടെ സജീവ അംഗമായിരുന്ന പരേതൻ ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്ഐ ഇടവകയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി-യുഎസ്എ) സജീവ പ്രവർത്തകനായിരുന്നു.

To advertise here,

പരേതനായ എ.ഇ. തോമസ് കുഞ്ഞൂഞ്ഞമ്മ തോമസ് ദമ്പതികളുടെ മകനാണ്. ഭാര്യ ഷൈനി തോമസ് (നഴ്‌സ് പ്രാക്റ്റീഷണർ, ഹൂസ്റ്റൺ മെതഡിസ്റ്റ് ഹോസ്പിറ്റൽ, ഷുഗർലാൻഡ്) വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ്. മക്കൾ : നെവിൻ ബിനു, കെവിൻ ബിനു. സഹോദരങ്ങൾ :ശുഭ തോമസ് (ദോഹ) സുനിൽ തോമസ് (ദുബായ്).

പൊതുദർശനവും സംസ്‌കാരശുശ്രൂഷകളും : മാർച്ച് 21 ന് ശനിയാഴ്ച രാവിലെ 9 മുതൽ 1.30 വരെ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഹൂസ്റ്റൺ (16520, Chimney Rock Rd, Houston, TX 77053) തുടർന്ന് സംസ്‌കാരം ഉച്ചയ്ക്ക് 3 മണിക്ക് സൗത്ത് പാർക്ക് (1310 North Main Street, Pearland) സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

ജിജു കുളങ്ങര : 281 709 5433

വാർത്തയും ഫോട്ടോയും : ജീമോൻ റാന്നി