ഡബ്ലിന്‍: കൗണ്ടി വെക്സ്ഫോര്‍ഡിലെ മലയാളി വ്യവസായി പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി ബിജു വരവുങ്കല്‍ ശ്രീധരന്‍ (53) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഹോളി ഗ്രെയ്ല്‍ റെസ്റ്റോറന്റ് ശൃംഖലയുടെ സ്ഥാപകനാണ്. ജിംനേഷ്യത്തില്‍ പതിവ് പരിശീലനം നടത്തി വീട്ടിലെത്തിയ ഉടനെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടീം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഭാര്യ ബിന്ദു. മക്കള്‍: അശ്വിന്‍, അര്‍ച്ചന

To advertise here,

ഇന്ത്യയില്‍ താജ് ഗ്രൂപ്പിലും സൗദി അറേബ്യയില്‍ ഹയാത്ത് ഗ്രൂപ്പിലും ഷെഫായിരുന്ന ബിജു 2002 ലാണ് അയര്‍ലന്‍ഡില്‍ എത്തിയത്. എന്‍ 11 റസ്റ്റോറന്റില്‍ പ്രവര്‍ത്തിച്ച ശേഷം 2009 ല്‍ ഹോളി ഗ്രെയ്ല്‍ റസ്റ്റോറന്റിന് തുടക്കം കുറിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹോളി ഗ്രെയ്ല്‍ അഞ്ച് റസ്റ്റോറന്റുകളുടെ ശൃംഖലയായി മാറി.

സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.