ചെറുകുന്ന്: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിലിടിച്ച് പ്രവാസി മരിച്ചു. ചെറുവത്തൂർ സ്വദേശി പി.സി.അബ്ദുൾ റഹ്‌മാൻ ഹാജി (72) യാണ് മരിച്ചത്. അജ്‌മാനിൽനിന്ന് കോഴിക്കോട്ട് വിമാനമിറങ്ങി നാട്ടിലേക്ക് പോകവെ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം.
ചെറുവത്തൂർ കൈതക്കാട് കുബ്ബ സ്വദേശിയാണ്. ചെറുകുന്ന് സെയ്ൻറ് മാർട്ടിൻ ഡി പോറസ് ആസ്പത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭാര്യ: സി.എച്ച്.കുഞ്ഞായിഷ (കൈതക്കാട്). മക്കൾ: ഫദിൽ റഹ്‌മാൻ (ദുബായ്), ഹസീന, മറിയംബി, റാഷിദ്, അബ്ദുല്ല. മരുമക്കൾ: ഷാന, നൗഷാദ് (സൗദി), മുഹമ്മദ് കുഞ്ഞി (ദുബായ്), സയിദ, മുഫീദ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ഹാജി (മാവിലാക്കടപ്പുറം), അലി അബ്ദുല്ല (കൈതക്കാട്), പരേതരായ മൊയ്തീൻകുഞ്ഞി, യൂനസ്.
Content Highlights: Fatal car accident occurred on Pilathara-Pappinissery KSTP road., Victim identified as P.C. Abdul Rahman Haji (72), a Cheruvathur native., Accident happened while traveling from Kozhikode airport after returning from Ajman., Victim passed away while being transported to St. Martin de Porres Hospital.
Published: 09 May 2026, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented