ദമാം/മനില: നാലര പതിറ്റാണ്ടിലധികം സൗദി ദമാമില്‍ പ്രവാസിയായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി എം.സിറാജിന്‍ ആരിഫിന്‍(മുഹമ്മദ് സിറാജ് -70) ഫിലിപ്പിന്‍സില്‍ അന്തരിച്ചു. ബിന്‍ ഖുറയ്യ കമ്പനിയുടെ സീനിയര്‍ കണ്‍സള്‍ട്ടന്റായ മുഹമ്മദ് സിറാജ് കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി റിക്രൂട്ട്‌മെന്റിന് വേണ്ടി ഫിലിപ്പൈന്‍സിലെ മനിലയില്‍ എത്തിയതായിരുന്നു. യാത്രക്കിടെ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് സിറാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലാവുകയും, തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

To advertise here,

മുഹമ്മദ് സിറാജ് 46 വര്‍ഷത്തോളമായി ബിന്‍ ഖുറയ്യ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു.  മുമ്പ് അബ്ഖേക്കിലായിരുന്ന ജോലി ചെയ്തിരുന്നത്, നിലവില്‍ ദമാം റാക്കയിലാണ് താമസിച്ചിരുന്നത്. ഫാത്തിമയാണ്  ഭാര്യ. അന്‍വിന്‍, അദ്നാന്‍, നജ്ല എന്നിവരാണ് മക്കള്‍. ഡോ : റിന്‍സി, ഡോ. ആമിന, അര്‍ഷാദ് എന്നിവര്‍ മരുമക്കളാണ്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ഭാര്യയും മക്കളും ഫിലിപ്പിന്‍സിലെത്തിയിട്ടുണ്ട്. ഖബറടക്കം നാട്ടില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.