
ന്യൂഡൽഹി: ഭാര്യക്ക് ആവശ്യത്തിന് വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിന് കൊടുക്കാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി.
ദമ്പതിമാരുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് അവരുടെ പ്രായപൂർത്തിയാവാത്ത കുട്ടിക്ക് പ്രതിമാസം ഏഴായിരം രൂപ ഇടക്കാല ചെലവായി നൽകാനുള്ള കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഭാര്യക്ക് നല്ല വരുമാനമുള്ളതിനാൽ കുട്ടിക്ക് താൻ ചെലവിന് നൽകേണ്ടതില്ലെന്ന ഭർത്താവിന്റെ വാദമാണ് ഹൈക്കോടതി തള്ളിയത്. തനിക്ക് 22,000 രൂപ മാത്രമാണ് ശമ്പളമെന്നും കുടുംബത്തിൽ ആറുപേർ തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ഭർത്താവ് വാദിച്ചു. ഭാര്യയുടെ കസ്റ്റഡിയിലാണ് കുട്ടിയുള്ളത്. ഭാര്യക്ക് ആവശ്യത്തിന് വരുമാനമുണ്ടെന്നും ഭർത്താവ് പറഞ്ഞു.
ഭാര്യക്ക് വരുമാനമുള്ള ജോലിയുണ്ടെന്നത് കുട്ടിയോടുള്ള ഭർത്താവിന്റെ ബാധ്യത ഇല്ലാതാക്കുന്നില്ലെന്ന് ജസ്റ്റിസ് സുമീത് ഗോയൽ വ്യക്തമാക്കി. മാതാപിതാക്കളെ ആശ്രയിച്ചുകഴിയുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ പിതാവിന് ബാധ്യതയുണ്ട്. അതേസമയം, ഇടക്കാല ചെലവ് നൽകണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ഈ വിഷയത്തിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
Content Highlights: court said that even if the wife has income-the husband is liable to pay for the childs expenses
Published: 01 Nov 2024, 07:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented