ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടി (എസ്ഐആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) നവംബർ 7-ന് കൊച്ചിയിൽ പ്രതിഷേധം പ്രഖ്യാപിച്ചു. 'ജന്തർ മന്തർ @ കൊച്ചി' എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് രാജേന്ദ്ര മൈതാനത്ത് നടക്കുമെന്ന് സിജെപി എക്സിലൂടെ അറിയിച്ചു.
'ജനാധിപത്യം സംരക്ഷിക്കുക! എസ്.ഐ.ആർ റദ്ദാക്കുക! ഞങ്ങളോടൊപ്പം ചേരൂ - നവംബർ 7 - വൈകുന്നേരം 4 മണി രാജേന്ദ്ര മൈതാനം, കൊച്ചി' എന്നാണ് പോസ്റ്റിലുള്ളത്.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. സംഘടനയുടെ സൗത്ത് സോൺ തലവൻ വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് എന്നിവരും പങ്കെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹിയിൽ നേതാക്കൾ അറസ്റ്റിലായതിന് ശേഷമുള്ള, സംഘടനയുടെ ആദ്യത്തെ പ്രധാന നീക്കമാണ് കൊച്ചിയിലെ ഈ പ്രതിഷേധം.
അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചതിന്, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം ദിപ്കെയെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Published: 05 Nov 2026, 08:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented