ന്യൂഡല്‍ഹി: 2021-ലെ യു.പി.എസ്.സി. സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ മൂന്നു റാങ്കുകള്‍ വനിതകള്‍ നേടി. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍, ഗമിനി സിംഗ്ല എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. ഐശ്വര്യ വര്‍മയ്ക്കാണ് നാലാം റാങ്ക്.
ആദ്യ പത്തു റാങ്കുകളില്‍ മലയാളികളില്ല. 21-ാം റാങ്ക് നേടിയ ദിലീപ് കെ. കൈനിക്കരയാണ് മലയാളികളില്‍ ഒന്നാമതെത്തിയത്.
ശ്രുതി രാജലക്ഷ്മി(25), വി. അവിനാശ് (31), ജാസ്മിന്‍ (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), ആല്‍ഫ്രഡ് ഒ.വി (57),അഖില്‍ വി. മേനോന്‍ (66), ചാരു (76) തുടങ്ങിയവരാണ് ആദ്യ നൂറിലെ മലയാളി സാന്നിധ്യം.
ശ്രീകുമാര്‍ രവീന്ദ്രകുമാര്‍ (192), അഫ്‌നാന്‍ അബ്ദു സമദ് (274),ഹൃദ്യ എസ്.വിജയന്‍ (317),ആതിര.എസ്.കുമാര്‍ (477), അപർണ ഒ (475) എന്നിവരാണ് റാങ്ക് പട്ടികയിലുള്ള മറ്റ് മലയാളികള്‍.
Content Highlights: Civil Services Exam Result 2021 Declared: Check IAS result on upsc.gov.in
Published: 30 May 2022, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented