
ന്യൂഡൽഹി: കാലടി സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ചു. ഇന്നലെ അർധരാത്രി 11.35-ന് ആണ് 16 വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഹർജിയിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ സുപ്രീംകോടതിയിൽ ഇന്ന് ആവശ്യപ്പെടും.
ഹർജി നൽകിയ 16 വിദ്യാർഥികളിൽ 10 പേരുടെ സെമസ്റ്റർ പരീക്ഷ ഇന്ന് ആരംഭിക്കും. സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തങ്ങളുടെ ഒരു വർഷം നഷ്ടമാകും എന്നാണ് വിദ്യാർഥികൾ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിദ്യാർഥികൾക്ക് സെമസ്റ്റർ പരീക്ഷ എഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ സർവകലാശാലയുടെ അപ്പീൽ പരിഗണിച്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ഇന്നലെ പുറത്തുവന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സുപ്രീംകോടതിയിൽ അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രൻ മുഖേന ഫയൽ ചെയ്ത ഹർജിയിൽ വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ അറ്റൻഡൻസ് ഉൾപ്പെടെ ചില വിദ്യാർഥികൾക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ സസ്‌പെൻഷനിൽ ആയതിനാൽ ആയിരുന്നു അറ്റൻഡൻസ് ഇല്ലാതെ പോയത് എന്നാണ് വിദ്യാർഥികളുടെ വാദം.
Content Highlights: Sixteen suspended students of Kalady University have approached the Supreme Court seeking urgent permission to write their semester exams after a high court division bench cancelled earlier relief.
Published: 04 Nov 2026, 06:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented