ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് സഞ്ജീവ് ഖന്ന കാലങ്ങളായി തന്റെ പൈതൃകഭവനത്തിന്റെ തിരച്ചിലിലാണ്. സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് തന്റെ മുത്തച്ഛന്‍ സാരവ് ദയാല്‍ നിര്‍മിച്ച ഭവനം തേടിയാണ് ചീഫ് ജസ്റ്റിസ് ഇടയ്ക്ക് അമൃത്‌സറിലെത്തുന്നതെന്നാണ് ജസ്റ്റിസിനോടടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭ്യമായ വിവരം. അമൃത്‌സറിലെ കട്‌ര ഷേര്‍ സിങ് എന്ന തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം മുത്തച്ഛന്‍ സ്വന്തമാക്കിയ വീട് എവിടെയാണെന്ന് ജസ്റ്റിസ് ഇപ്പോഴും തിരയാറുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
രാജ്യത്തെ പ്രമുഖ ന്യായാധിപന്‍മാരില്‍ ഒരാളായ ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ പിതാവാണ് സാരവ് ദയാല്‍. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അമ്മാവനാണ് ജസ്റ്റിസ് എച്ച്.ആര്‍. ഖന്ന. സാരവ് ദയാല്‍ അക്കാലത്തെ പ്രമുഖ അഭിഭാഷകനായിരുന്നു. 1919 ലെ ജാലിയന്‍വാല ബാഗ് സംഭവത്തിന്റെ സമയത്ത് രൂപവത്കരിക്കപ്പെട്ട കോണ്‍ഗ്രസ് കമ്മിറ്റിയിലും സാരവ് ദയാല്‍ ഉള്‍പ്പെട്ടിരുന്നു. അക്കാലത്താണ് അദ്ദേഹം രണ്ട് ഭവനങ്ങള്‍ വാങ്ങിയത്. ജാലിയന്‍വാല ബാഗിന് സമീപത്തുള്ള കട്‌ര ഷേര്‍ സിങ്ങിലും ഹിമാചല്‍പ്രദേശിലെ ഡല്‍ഹൗസിയിലും. കട്‌ര ഷേര്‍ സിങ്ങിലെ വീടാണ് ചീഫ് ജസ്റ്റിസ് കണ്ടെത്താന്‍ ശ്രമിക്കുന്നത്.
1947 ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കട്‌ര ഷേര്‍ സിങ്ങിലെ വീട് തീവെച്ച് നശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ വീട് സാരവ് ദയാല്‍ നവീകരിച്ചിരുന്നു. അഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ പിതാവ് ദേവ് രാജ് ഖന്നയ്ക്കൊപ്പം ചിഫ് ജസ്റ്റിസ് ഖന്ന ഈ ഗൃഹം സന്ദര്‍ശിച്ചിരുന്നു. സാരവ് ദയാലിന്റെ മരണശേഷം 1970 ല്‍ ഈ വീട് വിറ്റിരുന്നു.
എങ്കിലും ഈ ഭവനവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ ചീഫ് ജസ്റ്റിസില്‍ ഇപ്പോഴുമുണ്ട്. അതിനാലാണ് അമൃത്‌സറിലെത്തുന്ന വേളയിലെല്ലാം ചീഫ് ജസ്റ്റിസ് ഈ വീട് തിരയുന്നത്. അവധിക്കാലത്ത് പാഠപുസ്തകങ്ങളുമായി വരരുതെന്ന് മുത്തച്ഛന്‍ എപ്പോഴും പറയുമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിക്കുന്നുണ്ട്. ആവശ്യമായ അറിവ് പ്രദാനം ചെയ്യാന്‍ പുസ്തകങ്ങള്‍ മാത്രം പോര എന്ന് മുത്തച്ഛന്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടെന്ന കാര്യവും ചീഫ് ജസ്റ്റിസിന്റെ ഓര്‍മകളില്‍ ഉള്‍പ്പെടുന്നു.
Content Highlights: Chief Justice Sanjiv Khanna Searches For His Missing Family Home In Amritsar
Published: 11 Nov 2024, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented