പുണെ: പുണെയില്‍ പാലം തകര്‍ന്ന് നാലുപേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. ഇരുപതിലേറെ വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായും വിവരമുണ്ട്. പുണെയ്ക്കടുത്ത് കുന്ദ്മാല വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവം.
പാലത്തില്‍ നിന്നുകൊണ്ട് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു വിനോദസഞ്ചാരികള്‍. അതിനിടെയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. പിന്നാലെ പുഴയിലേക്ക് സഞ്ചാരികളും വീണു. പുഴയുടെ മധ്യഭാഗത്താണ് പാലം വീണത്. ഇവിടെ ശക്തമായ ഒഴുക്കുമുണ്ട്. ആറുപേരെ രക്ഷപ്പെടുത്തിയെന്നും വിവരമുണ്ട്.
ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പോലീസ് എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.
Content Highlights: bridge collapses in Pune amid heavy rain
Published: 15 Jun 2025, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented