ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ പാലം തകർന്നുവീണ് അപകടം. ഉത്സവഘോഷയാത്രയ്ക്കിടെയാണ് സംഭവം. നടപ്പാലം തകർന്നുവീണ് എട്ടുപേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദക്ഷിണ കന്നഡ ജില്ലയിലെ മൂഢബിദ്രിക്ക് സമീപമാണ് സംഭവം. ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നുപോകുന്നതിനിടെ പാലം തകർന്നുവീഴുകയായിരുന്നു. പാലത്തിലൂടെ സഞ്ചരിച്ചവർ താഴേക്ക് വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഘോഷയാത്രയുടെ ഭാഗമായി വാദ്യമേളങ്ങൾ കൈകാര്യം ചെയ്തവരും വിഗ്രഹം കൊണ്ടുനടന്നവരുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഘോഷയാത്ര കടന്നുപോകുമ്പോൾ പാലം തകരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽപ്പെട്ട വരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
Content Highlights: Footbridge collapsed in Dakshina Kannada near Moodabidri., Incident occurred during a temple procession., Eight people sustained minor injuries., Visual footage of the collapse has been released., All injured individuals were promptly transported to the hospital.
Published: 25 Apr 2026, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented